തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ എം.ജി.റോഡിൽ നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടത്തിന്റെ മുകൾഭാഗം ഇടിഞ്ഞു വീണു. ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ആധാരം എഴുത്ത് ഓഫിസും മറ്റും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഓടിട്ട മുകൾ ഭാഗമാണ് തകർന്നത്.
ശാന്താ സ്റ്റോഴ്സിൻ്റെ മുകളിലുള്ള ഓടുകൾ പൊട്ടി വീണതോടെ കച്ചവടക്കാർ പരിഭ്രാന്തിയിലായി. അകത്തുണ്ടായിരുന്നവർ പെട്ടെന്ന് പുറത്തിറങ്ങി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് നഗരത്തിലെ വാണിജ്യ കേന്ദ്രമായ വലിയ ങ്ങാടിയിൽ ഇന്നലെ നടന്ന


കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാപകൽ തിരക്കൊഴിയാത്ത തലശ്ശേരി പട്ടണ നടുവിലെ പഴഞ്ചൻ കെട്ടിടങ്ങളും ആളുകളിൽ ഭീതി വിതക്കുകയാണ്. സംഭവമറിഞ്ഞ് വിവിധ രാഷ്ടിയ പാർട്ടി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
നഗര പ്രദേശത്ത് ഇത്തരത്തിലുള്ള ഒട്ടേറെ പഴയ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതികളുണ്ട്. ജനറൽ ആശുപത്രിക്ക് തൊട്ട് മുന്നിൽ മൂപ്പൻസ് റോഡിലെ നഗരസഭയുടെ ഉടമ സ്ഥതയിലുള്ള കെട്ടിടവും അപകട നിലയിലാണെന്നും ആ ക്ഷേപമുണ്ട്.
Apart from Kozhikode, a building collapsed in Thalassery as well; a major accident was averted as people ran away


.gif)
































.jpeg)




